മുനിയറ തിങ്കള്‍ക്കാട് സ്വദേശി ഇലവുങ്കല്‍ ബിനുവിന്റെ ജീപ്പിന്റെ ബ്രേക്ക് കേബിളാണ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. കേബിള്‍ മുറിച്ചത് അറിയാതെ ജീപ്പ് ഇറക്കം ഇറങ്ങിയപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് കല്ലില്‍ തട്ടി നില്‍ക്കുകയായിരുന്നു. വന്‍ അപകടത്തില്‍ നിന്നും കുടുംബാംഗങ്ങള്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്ന് ബിനു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹ്യ വിരുദ്ധരുടെ ശല്യം മുനിയറ മേഖലയില്‍ തുടരുന്ന സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്നാണ് ആവശ്യം.