കയ്പമംഗലം മൂന്നുപീടിക വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിൻ്റെ ഭാര്യ ഐശ്വര്യയാണ് മരിച്ചത്. 32 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു മരണം. ഇന്നലെ ഉച്ചക്ക് മൂന്നുപീടിക തെക്കേ ബസ് സ്റ്റോപ്പിന് അടുത്തായിരുന്നു അപകടം നടന്നത്. കാസർഗോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.