കോഴിക്കോട്: കേരള സർക്കാറിന്റെ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണ്ണപ്പകിട്ടിന് ' ഉജ്ജ്വല പരിസമാപ്തി. സാഹിത്യ നഗരിയിലെ മൂന്നു വേദികളിലായി 539 ട്രാൻസ്‌ജെൻഡറുകൾ മാറ്റുരച്ച മേളയിൽ തിരുവനന്തപുരം ജില്ലക്കാണ് കലാകിരീടം. മൂന്നുനാൾ നീണ്ടുനിന്ന മേളയിൽ 150 പോയന്റുമായാണ് തിരുവനന്തപുരം കലാകിരീടം ചൂടിയത്. 135 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 124 പോയന്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാരത്‌നമായി ആലപ്പുഴ ജില്ലയിലെ ജാനകി രാ