വിദേശ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് തിരിമറി കാണിച്ച് 3.28 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി എറണാകുളം നോർത്ത് പോലീസ്.പോലീസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ പ്രകാരം കേസിൽ മുഖ്യ പ്രതി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ സുജിത്ത് ഉൾപ്പെടെ 13 പ്രതികളാണ് ഉള്ളത്.മുഖ്യപ്രതിയുടെ അറസ്റ്റ് നടന്നതിന് പിന്നാലെ മറ്റു പ്രതികൾ ഒളിവിൽ പോയി.പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാണ് എന്ന് സി ഐ പറഞ്ഞു