2004 ൽ പാപ്പിനിശേരി മുഖ്യ കേന്ദ്രമാക്കി തുടങ്ങിയ ആയിഷ ഗോൾഡിൻ്റെ ബ്രാഞ്ചുകൾ പൂട്ടി നിക്ഷേപകരുടെ പണവുമായി മുങ്ങിയ സംഭവത്തിൽ പരാതി നൽകിയിട്ടും വളപട്ടണം പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നിക്ഷേപകർ ക്കായി നിയമപോരാട്ടം നടത്തുന്ന മനുഷ്യാവകാശ പ്രവർത്തക സാജിത ഹാരിസ് കണ്ണൂർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ വെള്ളിയാഴ്ച്ച പകൽ 12 ഓടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയാ യിരുന്നുസാധാരണക്കാർ, വീട്ടമ്മമാർ, പ്രവാസികൾ തുടങ്ങിയവരിൽ നിന്നും നിക്ഷേപമായി 10 കോടി രൂപയും അതിലേറെ സ്വർണവും ശേഖരിച്ചിരുന്നു.