1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ തിയേറ്റർ ഓണർ ഫില്ലോറയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഇന്ന് (സെപ്റ്റംബർ 13) പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ സംഘടിപ്പിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലെ ഗൗരി പാർവ്വതി ബായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭദ്രദീപം കൊളുത്തി അവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.