ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 18.240ഗ്രാം എം ഡി എം എയുമായി കൊടിയമ്മ സ്വദശി അറസ്റ്റിൽ. കൊടിയമ്മ പൂക്കട്ടയിലെ എം അബ്ദുൽ അസീസിനെയാണ് 42 കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി ജിജേഷ് എസ് ഐ കെ ശ്രീജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്ച അർധരാത്രിയോടെ കൊടിയമ്മ ജംഗ്ഷനിൽ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കാസർകോഡ് കോടതിയിൽ ഹാജരാക്കി