സംസ്ഥാനത്തെ ഏറ്റവും വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതിക്കാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലൂടെ തുടക്കമാകുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ്ബ്പോര്‍ട്ടല്‍ (rpscholarship.norkaroots.kerala.gov.in) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.