ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ അകാരണമായി മര്‍ദ്ധിര്‍ച്ച പോലിസ് ഉദ്ദ്യോഗസ്ഥരെ സര്‍വ്വിസില്‍ നിന്ന് പിരിച്ച് വിടണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്. ഇതിന്റെ ഭാഗമായണ് കഞ്ഞിക്കുഴി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. കഞ്ഞിക്കുഴി പുതിയ ബസ്റ്റാഡ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടുക്കുഴി ഉദ്ഘാടനം ചെയ്തു.