യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്, മർദ്ദനത്തിന് നേതൃത്വം കൊടുത്ത എസ് ഐ നൂഹ്മാൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിഎസ് ജോയ്, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മലപ്പുറം ഹാജിയാർ പള്ളിയിലെ എസ്ഐയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്