രാജകുമാരി ദൈവമാത പള്ളിക്ക് സമീപം പഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്ത് 2021 ഫെബ്രുവരിയില്‍ ആണ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണി പുതിയ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് തറക്കല്ലിട്ടത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അധികൃതര്‍ക്ക്. ഭൂമി വിട്ടു നല്‍കുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്റെ ഭൂമി മറ്റൊരു വകുപ്പിന് വിട്ടു നല്‍കുന്നതില്‍ നിയമ തടസ്സം ഉണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.