മലയാറ്റൂരിൽ കൂറ്റൻ മലമ്പാമ്പ് നായയെ കൊന്നു.കുരിശുമുടി അടിവാരത്തിന് സമീപത്തായിരുന്നു സംഭവം.കുരങ്ങുകൾ ബഹളം വയ്ക്കുന്നത് കേട്ട് പ്രദേശത്തുള്ള ആളുകൾ ചെല്ലുമ്പോഴാണ് മലമ്പാമ്പ് നായയെ വരിഞ്ഞ് മുറുക്കിയ നിലയിൽ കണ്ടത്.തുടർന്ന് ആളുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും പാമ്പ് പാറക്കെട്ടിനുള്ളിലേക്ക് ഇഴഞ്ഞ് പോവുകയായിരുന്നു.പ്രദേശത്ത് സ്ഥിരമായി അലഞ്ഞു തിരിയുന്ന നായയെ ആണ് പാമ്പ് പിടികൂടിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു.വൈകിട്ട് 5 മണിയോടെയാണ് സംഭവം