മഹിള മോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരം കൊല്ലം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പീഡന വീരൻ രാഹുൽ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ടൗൺ ചുറ്റി ചിന്നക്കട ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപിയുടെയും മഹിളാമോർച്ചയുടെയും വിവിധ നേതാക്കൾ സംസാരിച്ചു.