ടൂറിസം വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഓണോത്സവം 2025 സമാപിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ടു കുടുംബത്തിന് കൂടി വീട് വച്ച് നൽകുന്നതോടെ അതിദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയ മുനിസിപ്പാലിറ്റിയായി നെടുമങ്ങാടിനെ പ്രഖ്യാപിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.