ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം തയ്യാറായി. കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. കൊലപാതകത്തിന് കുട്ടിയുടെ മാതാവ് ശ്രീതു കൂട്ടുനിന്നെന്നാണ് കുറ്റപത്രം. ഈമാസം 15നകം ബാലരാമപുരം പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.