മണ്ണാർക്കാട് തത്തേങ്ങലത്ത് മലയിൽ മൂന്ന് യുവാക്കൾ കുടുങ്ങി. തത്തേങ്ങലം കല്ലമ്പാറ മലയിലാണ് വിദ്യാർത്ഥികളായ മൂന്നുപേർ ഇന്ന് രാത്രി അകപ്പെട്ടത്. നാട്ടുകൽ സ്വദേശികളായ ഇർഫാൻ, മുർഷിദ്, ഷമീം എന്നിവരാണ് മലയിൽ കുടുങ്ങിയത്. മല കയറിയ യുവാക്കൾ തിരിച്ചിറങ്ങുമ്പോൾ ഇരുട്ടിൽ വഴിതെറ്റി പോയതാണ് കുടുങ്ങാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. മലയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ മൊബൈൽ ഫോണിൻറെ ഫ്ലാഷ് ലൈറ്റ് തെളിയിക്കുന്നത് കാണാൻ കഴിയുന്നുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്.