കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് കളമശ്ശേരി പോലീസ്.സാമ്പത്തിക തർക്കത്തെ തുടർന്ന് ഉണ്ടായ വൈരാഗ്യത്തെ തുടർന്നാണ് ഇന്നലെ രാത്രി വിവേക് എന്ന ഇരുപത്തിയഞ്ചു വയസ്സുകാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി നെഞ്ചത്ത് കുത്തിയത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ വിവേക് മരിക്കുകയായിരുന്നു. കേസിലെ പ്രതികളായ സനോജ്,പ്രസാദ് എന്നിവരെ വൈറ്റിലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.