പത്തനംതിട്ട : വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻറെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങൾ കാലോചിതമായി പുനർപരിശോധിക്കുക, തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടി യന്തിരമായി ഇടപെടിൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറൻറ് അഫേഴ്‌സ് കമ്മീഷന്റെ നേതൃത്വത്തിൽ ( കെ. സി.സി ) പത്തനംതിട്ടയിൽ ടൗൺ സ്ക‌്വയറിൽ സായ്ഹന പ്രതിഷേധ സദസ്സ് നടത്തി. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യതു കുറിയാകോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.