കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന്് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് രാവിലെ മരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ പറഞ്ഞു. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി.