വെയർ ഹൗസിന് സമീപത്തെ ഫ്രൂട്‌സ് ആന്റ് ബേക്കറി കടക്കാണ് തീപ്പിടിച്ചത്. കടക്ക് പുറകിലെ ഓലയും ഷീറ്റും മേഞ്ഞ ഭാഗം പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. തീ ആളി പടർന്നതോടെ കടയിലെ ജീവനക്കാരും നാട്ടുകാരും തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തൃശൂരിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.