സാമൂഹിക ജീവിതം സുസ്ഥിരമാകണമെങ്കിൽ സമൂഹം ലഹരിമുക്തമാകണമെന്ന് മന്ത്രി എം ബി രാജേഷ്. ഇതിനായി വാർഡ് തലത്തിൽ ബോധവത്കരണ പരിപാടികൾ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എൻലൈറ്റ് തൃത്താലയുടെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് കരുതലും കൈതാങ്ങും കൂടെയുണ്ട് പദ്ധതി നടപ്പാക്കുന്നത്.