വിദ്യാർത്ഥികളുടെ അതിരു വിട്ട ഓണാഘോഷം, 20 ലേറെ വാഹനങ്ങൾ പിടിച്ചെടുത്ത് നിലമ്പൂർ പോലീസ്, അതിര് വിട്ട് ഓണാഘോഷം നടത്തെരുതെന്ന പോലീസ് നിർദ്ദേശം ലംഘിച്ച് വാഹനങ്ങളിൽ ഓണാഘോഷം നടത്തിയവരാണ് കുടങ്ങിയത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ച് അലിയാർ ഗ്യാങ് എന്നീ പേരിൽ സ്റ്റിക്കർ ഒട്ടിച്ചാണ് ആഘോഷം നടത്തിയത്. ലോറിക്ക് മുകളിൽ കയറി ആഘോഷം നടത്തിയതോടെ ലോറിയും പിടിച്ചെടുത്തു