ഏരൂർ റെയിൽവേ ഗേറ്റിനും മാത്തൂർ മേൽപ്പാലത്തിനും ഇടയിലായി യുവാവിനെ ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശവാസികളാണ് യുവാവ് റെയിൽവേ ട്രാക്കിംഗ് സമീപം മരിച്ചുകിടക്കുന്ന നിലയിൽ ആദ്യം കണ്ടത്.തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെ പ്രാഥമിക പരിശോധന നടത്തിയെങ്കിലും യുവാവിനെ തിരിച്ചറിയാൻ സാധിച്ചില്ല.മരിച്ച ആളുടെ മൊബൈൽ ഫോണും തകർന്ന നിലയിൽ ആയിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി