ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ (ന്യൂഡല്‍ഹി) ഫസ്റ്റ് സെക്രട്ടറി ഡോ. സൈമണ്‍ പെര്‍ക്കര്‍ നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ജര്‍മ്മനിയിലെ ആരോഗ്യമേഖലയ്ക്കു പുറമേയുളള തൊഴില്‍ വൈദഗ്ധ്യം ആവശ്യമായ മേഖലകളിലേയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകള്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുമായുളള കൂടിക്കാഴ്ചയില്‍ അദ്ദേഹം വിശദീകരിച്ചു.