70 വയസ്സുകാർക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാതെ സംസ്ഥാനത്തെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പിണറായി സർക്കാർ വയോജനങ്ങളെ അവഗണിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച വയോശ്രീ യോജന സ്ക്രീനിംഗ് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ