കാർ വീട്ടുമുറ്റത്ത് ഇടാൻ സമ്മതിക്കാഞ്ഞതിന് ആക്രമണം : രണ്ടുപേർ അറസ്റ്റിൽ കാർ വീട്ടുമുറ്റത്ത് ഇടുന്നത് തടഞ്ഞ വിരോധത്താൽ വീടുകയറി ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ട് പേരെ പെരുമ്പെട്ടി പോലീസ് പിടികൂടി. പെരുമ്പെട്ടി മുക്കുഴി സ്റ്റാർ മുക്ക് മരിയക്കാവ് വീട്ടിൽ ജോർജ്ജ് മാത്യുവിനാണ് പ്രതികളുടെ ക്രൂരമർദ്ദനം ഏറ്റത്. 17 ന് വൈകിട്ട് 7.30 നാണ് സംഭവം. കോയിപ്രം വെള്ളിയാറ ഐരൂർ മരിയക്കാവിൽ വീട്ടിൽ ജെയ്‌സൺ ജോർജ്ജ് (53), പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി പൈങ്കാവിൽ വീട്ടിൽ അരുൺലാൽ(42) എന്നിവരാണ് പിടിയിലായത്.