പറമ്പ് വൃത്തിയാക്കുന്നതിനിടെ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പാലക്കാട് ഇളവംപാടം ആണ്ടിമാൻമന്ദിരം മനോജിന്റെ തോട്ടം വൃത്തിയാക്കുന്നതിനിടയിലാണ് മലമ്പാമ്പിനെ പിടികൂടിയത്. പുല്ല് മൂടി കിടക്കുന്ന ഭാഗത്ത് തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് കരിങ്കയം ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരൻ പ്രമോദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നീട് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ നെല്ലിയാമ്പതി വനമേഖലയിൽ തുറന്നുവിട്ടു.