കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ ചവറ തെക്കും ഭാഗത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റി സന്ദീപിന്റെ വീടിനരികിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും മുട്ടയും വടിയും എറിഞ്ഞു. ഉച്ചയോടെയാണ് നടക്കാവ് ജംഗ്ഷനില്‍ നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രകടനമായി എത്തിയത്.