പത്തനംതിട്ട : നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് പെൻഷൻ കുടിശിഖ തുക നൽകാത്തതിൽ പ്രതിലഷേധിച്ച് ഐ എൻ ടി യു സി യിൽ അഫീലിയിലേറ്റു ചെയ്ത നിർമ്മാണ മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു സലീം പെരുന്നാട് അധ്യക്ഷത വഹിച്ചു ധർണയിൽ കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി.