ചാവക്കാട് ബീച്ച് റോഡിലെ യു.കെ സ്റ്റോർ സ്ഥാപന ഉടമ എടക്കഴിയൂർ സ്വദേശി ഉണ്ണീൻ കണ്ടത്ത് വീട്ടിൽ 74 വയസുള്ള അബ്ദുൾ ഖാദറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിലർ ലോറിയിൽ അബ്ദുൽ ഖാദർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുളത്തിവലിച്ചതോടെ സ്കൂട്ടർ മറിയുകയായിരുന്നു.