വെഞ്ഞാറമൂട് ലോഡ്ജിൽ വേറ്റിനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈഴക്കോട്ടുകോണം പുത്തൻവീട്ടിൽ പരേതനായ കുട്ടന്റെ മകൻ സുരേന്ദ്രൻ 60നെയാണ് വെഞ്ഞാറമൂട് ജംഗ്ഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. നാളുകളായി ഇയാൾ ഇവിടത്തെ ലോഡ്ജിലാണ് താമസിച്ച് വന്നിരുന്നത്. ഇയാളെ പുറത്ത് കാണാതെ വന്നതിനെ തുടർന്ന് ലോഡ്ജ്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. മരിച്ച് കിടന്ന് മുറിയിൽ ഏറെ മദ്യക്കുപ്പികളും ഉണ്ടായിരുന്നു.