ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു സി.ഡിയും പാർട്ടിയും അമ്പലവയൽ ആയിരം കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ AJ ഷാജി ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ബത്തേരി ഓഫീസിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബത്തരി അമ്പലവയൽ ആയിരംകൊല്ലി പ്രീത നിവാസിൽ വീട്ടിൽ പ്രഭാത് AC എന്നയാളെ അറസ്റ്റ് ചെയ്തു