പഴയങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവർ പി പി അംബുജാക്ഷൻ ആണ് ട്രെയിൻ തട്ടി മരിച്ചത്. 59 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ 5 ഓടെ മംഗലപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ‌്പ്രസ് തട്ടിയാണ് അപകടം. പഴയങ്ങാടി റെയിൽവ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറി യിലേക്ക് മാറ്റി. ഇന്നു രാവിലെ 10.30 ഓടെ പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.