പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായ വനിതാ ലീഗ് പാലക്കാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. എംപി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തി അഞ്ഞൂറ് വനിതാ പ്രതിനിധികളാണ് സമ്മേളനത്തിന് എത്തിച്ചേർന്നത്. ജില്ലാ പ്രസിഡന്റ് വി ജമീല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യ പ്രഭാഷണം നടത്തി.