പുത്തൻപീടിക : തുമ്പമൺ ഭദ്രാസന മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേത്യത്വത്തിൽ പുത്തൻപീടിക സെൻ്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് പ്രതിപക്ഷനേതാവ് വി. ഡി.സതീശൻ ഉദ്ഘാടനം ചെയ്തു .തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്താ അനുഗ്രഹ സന്ദേശം നൽകി.മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി.