പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കൾ നിരുപാധികമായി മാപ്പുപറയണമെന്നും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഒരു എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ മോർച്ച കെപിസിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് കെപിസിസി ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേട് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേർക്ക് ജലപീരങ്കി പ്രയോഗിച്ചു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.