മാതമംഗലം സ്കൂളിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന KSU നേതാക്കൾക്ക് മർദ്ദനം. കെ. എസ്. യു ജില്ല സെക്രട്ടറി നവനീത് ഷാജി,പയ്യന്നൂർ കോളേജ് KSU യൂനിറ്റ് പ്രസിഡൻ്റ് ചാൾസ് സണ്ണി എന്നിവർക്കുന്ന ക്രൂരമായി മർദ്ദനമേറ്റത്. SFI, DYFI ക്രിമിനലുകളാണ ആക്രമിച്ചതെന്ന് KSU ആരോപിച്ചു. വ്യാഴാഴ്ച്ച പകൽ ഒന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ എസ് യു നേതാക്കളെ പയ്യന്നൂർ പ്രിയദർശിനി ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ മൊബൈൽ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഗുണ്ടകൾക്ക് പ്രോത്സാഹ നം കൊടുക്കുന്ന സംഘടനയായി SFI അധഃപതി ച്ചതായി KSU ജില്ലാ പ്രസിഡന്റ് എം സി അതുൽ വ്യാഴാഴ്ച്ച വൈകിട്ട് 5 ഓടെ DCC യിൽ പറഞ്ഞു.