വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നി മേട്ടുങ്കൽ വീട്ടിൽ 26 വയസ്സുള്ള ബ്രിജിൽ ബ്രിജിയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കണ്ണൂർ akg കോളേജിൽ ഫിസിയോതെറാപ്പി പഠിക്കുന്ന സമയം പ്രണയത്തിലാകുകയും കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയ സമയത്ത് പീഡിപ്പിക്കുകയുമായിരുന്നു. വിവാഹം കഴിക്കാമെന്നു ഉറപ്പും നൽകിയ പ്രതി പിന്നീട് വാക്കുമാറുകയായിരുന്നു.