ഓണം വാരാഘോഷ സമാപന ഘോഷയാത്രത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുല മായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡിഐജിയും, സിറ്റി പോലീസ് കമ്മീഷണറുമായ തോംസണ്‍ ജോസ് IPS അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വ ത്തില്‍ മുന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ മേൽനോട്ടം വഹിക്കും. സിറ്റിയെ 6കളസ്റ്റുറു കളായും 8 ഡിവിഷനുകളായും, 16 സെക്ടറുകളായും തിരിച്ച് ആയിരത്തി അറുന്നോറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്