മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ.ഓണം കേരളത്തിൻ്റെ മഹത്തായ സംസ്കാരത്തിൻ്റെയും സാമൂഹികവും സാമുദായികവുമായ ഐക്യത്തിൻ്റെയും ആഘോഷമാണെന്ന് ഗവർണർ പറഞ്ഞു. നാടിൻ്റെ പൈതൃകവും സംസ്കാരവും പുരോഗതിയും വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ക്ഷണിച്ചതിന് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.