കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33 ആം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. തകർക്കപ്പെടുന്ന ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് അഞ്ചു വിളക്കിന് സമീപത്താണ് സെമിനാർ സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എച്ച് സൈമൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം രാധാദേവി, തുടങ്ങിയവർ സംസാരിച്ചു