കോഴിക്കോട്: കോരിച്ചൊരിയുന്ന മഴ വകവെക്കാതെ തടിച്ചുകൂടിയവർക്കായി വിസ്മയച്ചുവടുകളുമായി നവ്യാ നായരും സംഘവും. 'മാവേലിക്കസ് 2025' ഓണാഘോഷത്തിന്റെ ഭാഗമായാണ് ബീച്ചിൽ ഇന്ന് രാത്രി നൃത്തം അരങ്ങേറിയത്. നവ്യ അഭിനയിച്ച നന്ദനം എന്ന സിനിമയിലെ 'കാർമുകിൽ വർണന്റെ ചുണ്ടിൽ' എന്ന ഗാനത്തിനൊപ്പം ചുവടു വെച്ചപ്പോൾ കഴ്ച്ചക്കാർക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭവമായി. കാണികൾക്ക് കഥ വിവരിച്ച് നൽകി നൃത്തരൂപം അവതരിപ്പിച്ചത് ആസ്വാദനം എളുപ്പമാക്കി.