മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന മെത്താംഫിറ്റമിൻ മയക്കുമരുന്നുമായി യുവാവിനെ കുഞ്ചത്തൂരിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ പദവിയിലെ കെ എം ഇബ്രാജിനെയാണ് 36 തിങ്കളാഴ്ച അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നാല് ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. പ്രതിയെ ചൊവ്വാഴ്ച രാവിലയോടെ കാസർകോഡ് കോടതിയിൽ ഹാജരാക്കി