കണ്ണൂർ കണ്ണപുരം കീഴറയിലെ വാടകവീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്കിനെയാണ് ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും ശനിയാഴ്ച രാത്രി പിടികൂടിയത്.