കൗമാരപ്രായത്തില്‍ താന്‍ നെഞ്ചേറ്റിയ, തന്റെ പ്രിയതരമായ ആദര്‍ശത്തില്‍ നിന്ന് ജീവിതത്തിന്റെ അവസാന ശ്വാസം വരെ വ്യതിചലിച്ചിട്ടില്ല എന്നാതാണ് പി.പി.മുകുന്ദനെ ഏറ്റവും വിശിഷ്ടനാക്കിതീര്‍ത്തതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ബിജെപി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.