കൊച്ചിയിൽ ഹൃദയം മാറ്റിവയ്ക്കൽ സർജറിക്ക് വിധേയയായ 13 കാരയുടെ സർജറി വിജയകരം. രാവിലെ 6 30 നാണ് സർജറി പൂർത്തിയായത്. ഇന്ന് പുലർച്ചെ 1.21 നാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 1,25 നാണ് സർജറി ആരംഭിച്ചത്. പുലർച്ചെ 3 മണിമുതൽ 13 കാരിയിൽ ഹൃദയം സ്പന്ദിച്ച് തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. അടുത്ത 48 മണിക്കൂർ കുട്ടിയെ ഐ സി യു വിൽ നിരീക്ഷിക്കും എന്നും ഡോക്ടർമാർ പറഞ്ഞു. അങ്കമാലി കാരിയാട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ബിൽജിത്ത് എന്ന 18 വയസുകാരന്റെ ഹൃദയമാണ് 13 കാരിക്ക് മാറ്റിവച്ചത്.