ചെർക്കളയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മുട്ടത്തൊടി ബെള്ളൂരടുക്കം അസൈനാറിന്റെ മകൻ മിഥിലാജാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അതിനിടെയാണ് ഒഴുക്കിൽ പെട്ടത്. കുട്ടിയെ കാണാതായ ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം വൈകുന്നേരത്തോടെ കണ്ടെത്തിയത്