This browser does not support the video element.
ദേവികുളം: ദേവികുളത്ത് വാർത്താവിനിമയ സംവിധാനത്തിനായി സ്ഥാപിച്ച ചലിക്കുന്ന മൊബൈൽ ടവർ ഉൾപ്പെടെ നശിക്കുന്നു #localissue
Devikulam, Idukki | Sep 23, 2025
ദേവികുളത്തെ ഇടമലക്കുടി ക്യാംപ് ഓഫിസിന് സമീപമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനവും മൊബെല്‍ ടവറും ജനറേറ്ററും കാടുകയറിയും തുരുമ്പെടുത്തും കിടന്ന് നശിക്കുന്നത്. 2020 ഓഗസ്റ്റ് 6നുണ്ടായ പെട്ടിമുടി സംഭവം വാര്‍ത്ത വിനിമയ സംവിധാനമില്ലാതിരുന്നതിനാല്‍ പിറ്റേന്നാണ് പുറം ലോകമറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ സ്ഥലത്തെത്തി വിവരം പുറത്തറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ടവര്‍, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി ചലിക്കുന്ന മൊബൈല്‍ ടവര്‍ മൂന്നാറില്‍ എത്തിച്ചത്. എന്നാല്‍ എത്തിച്ച ശേഷം കാര്യമായി ഇതിന്റെ ഉപയോഗമുണ്ടായില്ല.