കോഴിക്കോട്: വർണവെളിച്ചത്തിൽ മിന്നിത്തിളങ്ങി നഗരത്തിന്റെ കണ്ണായ മാനാഞ്ചിറ സ്‌ക്വയർ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായാണ് മാനാഞ്ചിറ സ്‌ക്വയർ ദീപാലംകൃതമായത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാനാഞ്ചിറയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. രാത്രി 7ന് ആരംഭിച്ച പരിപാടി 9.30ന് സമാപിച്ചു. വെളിച്ചത്തിൽ തീർത്ത ചിത്രശലഭം, ഓണകൊക്കുകൾ, ഓണക്കുട തുടങ്ങിയവ മാനാഞ്ചിറയിലെ പ്രധാന ആകർഷങ്ങണളാണ്.