കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു മൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. ഞായറാഴ്ച്ച പകൽ 11 ഓടെ ആരംഭിച്ച സമ്മേളനം സിഐടിയു സംസ്ഥാന സെ ക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ആറ്റി ങ്ങൽ സുഗുണൻ അധ്യക്ഷത വഹിച്ചു. ശമ്പള പരി ഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണ മെന്നും ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്നും സമ്മേളനം ആവശ്യപ്പെ ട്ടു. സിഐടിയു നേതാക്കളായ ഇ സുർജിത് കുമാർ, കെ മനോഹരൻ, പങ്കെടുത്തു.ഉച്ചയ്ക് ശേഷം 3.30 ഓടെ സമ്മേളനം സമാപിച്ചു.